Categories: latest news

ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: സായ് പല്ലവി

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി സായ് പല്ലവി. ഇപ്പോള്‍ ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണെന്നും പ്രത്യേക ഗ്ലാമര്‍ ആവശ്യപ്പെടുന്ന വേഷങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ ഒരു സുഖമുണ്ടെന്നും സായ് പല്ലവി പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്നുവച്ചതിന്റെ പേരില്‍ കരിയറില്‍ വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സായ് പല്ലവി.

Sai Pallavi

ജനങ്ങള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. പൊതുജനങ്ങള്‍ എന്നെ കഴിവിന്റെ പേരില്‍ കാണണം. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന മറ്റൊരുകൂട്ടം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല’ -സായ് പല്ലവി പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കരിയറില്‍ കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നും സായ് പല്ലവി പറഞ്ഞു. അമരന്‍ ആണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന ചിത്രം.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago