Categories: latest news

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ആലിയയുടെ ജിഗ്ര

ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ജിഗ്ര. 80 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ തീയേറ്ററില്‍ വലിയ പരാജയമായിരുന്നു ചിത്രം പരാജയപ്പെട്ടതോടെ സംവിധായകന്‍ എക്‌സ് അക്കൗണ്ട് ഉള്‍പ്പെടെ ഉപേക്ഷിച്ചിരിക്കുകയാണ്.

വസന്‍ ബാലയിരുന്നു ചിത്രം സംവിധാനം ചെയ്തിട്ടുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ട് സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കൗണ്ട് കാണാനില്ല. കഴിഞ്ഞ ദിവസം വരെ അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ഉള്‍പ്പെടെ പങ്കുവെച്ചിരുന്നു. എന്നാല്‍ പെട്ടെന്നാണ് അക്കൗണ്ട് കാണാനില്ലാതായത്. കഴിഞ്ഞദിവസം കമന്റുകള്‍ക്ക് പോലും അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായിരുന്നു

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലറാണ് ജിഗ്ര. ചിത്രത്തിന്റെ റിലീസിനു മുന്‍പു തന്നെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. നിര്‍മാതാവ് കരണ്‍ ജോഹറിനെതിരായ വസന്റെ പ്രതികരണമാണ് വിവാദമായത്. ചിത്രത്തിന്റെ അപൂര്‍ണമായ സ്‌ക്രിപ്റ്റ് ആലിയയ്ക്ക് ഇമെയില്‍ ചെയ്തത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് വസന്‍ പറഞ്ഞത്. ഇതിനെതിരെ കരണ്‍ ജോഹര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ ചിത്രം കോപ്പിയടിയാണ് എന്ന ആരോപണവുമായി ദിവ്യ ഖോസ്ല രംഗത്തെത്തി. ചിത്രത്തിന്റെ കാസ്റ്റിങ് ടീമിനെതിരെ മണിപ്പൂര്‍ സ്വദേശിയായ നടന്‍ രംഗത്തെത്തിയതും വലിയ ചര്‍ച്ചയായിരുന്നു.

ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാല്‍ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 22 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസ് കൂപ്പുകുത്തനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

16 minutes ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

13 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

13 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

14 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

14 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

14 hours ago