Categories: Gossips

‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ ഈ വര്‍ഷം തന്നെ !

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 14 നു ആയിരിക്കും റിലീസ്. ടര്‍ബോയ്ക്കു ശേഷം തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രമായിരിക്കും ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ആറാമത്തെ ചിത്രമാണ് ഇത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും. ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടേത് ഒരു രസികന്‍ കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നും നീരജ് പറയുന്നു.

Mammootty – Gautham Menon film

ചിത്രത്തില്‍ സുസ്മിത ബട്ടാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘എബിസിഡി’യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിഒപി വിഷ്ണു ദേവ് ആണ്. സംഗീതം ദര്‍ബുക ശിവ. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബലും ചേര്‍ന്നാണ് വിതരണം.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് മേക്കോവറില്‍ ബേബി നയൻതാര!

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ…

31 minutes ago

സൂരിയുടെ ജീവിതം ഒരു സിനിമയാണ് !

ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…

13 hours ago

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…

13 hours ago

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

18 hours ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

18 hours ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

19 hours ago