Categories: Gossips

‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ ഈ വര്‍ഷം തന്നെ !

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 14 നു ആയിരിക്കും റിലീസ്. ടര്‍ബോയ്ക്കു ശേഷം തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രമായിരിക്കും ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ആറാമത്തെ ചിത്രമാണ് ഇത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും. ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടേത് ഒരു രസികന്‍ കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നും നീരജ് പറയുന്നു.

Mammootty – Gautham Menon film

ചിത്രത്തില്‍ സുസ്മിത ബട്ടാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘എബിസിഡി’യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിഒപി വിഷ്ണു ദേവ് ആണ്. സംഗീതം ദര്‍ബുക ശിവ. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബലും ചേര്‍ന്നാണ് വിതരണം.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

4 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago