Categories: Gossips

ജ്യോതിക എങ്ങനെയാണ് സൂര്യയെ കറക്കി വീഴ്ത്തിയതെന്ന് അറിയുമോ?

ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തില്‍ ആകുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി.

1999 ല്‍ ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. സിനിമാ സെറ്റിലിരുന്ന് തമിഴ് പഠിക്കാന്‍ പരിശ്രമിക്കുന്ന ജ്യോതിക ആദ്യ കാഴ്ചയില്‍ തന്നെ സൂര്യയുടെ ഹൃദയം കീഴടക്കി. 2001 ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കൂടുതല്‍ അടുക്കുന്നതും പരിചയപ്പെടുന്നതും. പൊതുവെ തികഞ്ഞ അച്ചടക്കമുള്ള, ആരോടും അധികം സംസാരിക്കാത്ത സൂര്യയുടെ പെരുമാറ്റം ജ്യോതികയില്‍ ഒരു സൗഹൃദത്തിന് തിരികൊളുത്തി. ഇന്‍ട്രോവെര്‍ട്ട് ആയ സൂര്യയുമായി ജ്യോതിക പെട്ടന്ന് അടുക്കുകയായിരുന്നു. തുടക്കക്കാലത്ത് തങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നെന്ന് സൂര്യയും ജ്യോതികയും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

സൗഹൃദത്തിന് പതിയെ ബലം വെച്ചു വന്നപ്പോള്‍ തന്റെ കൂട്ടുകാര്‍ക്കും മറ്റും ജ്യോതികയെ പരിചയപെടുത്താനും, അത്രയും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടികളിലേക്കും പരിപാടികളിലേക്കും ക്ഷണിക്കാനും തുടങ്ങി. ആ വര്‍ഷം ഇറങ്ങിയ സൂര്യയുടെ ‘നന്ദ’ എന്ന സിനിമയുടെ പ്രീമിയര്‍ കാണാന്‍ ജ്യോതികയും ഉണ്ടായിരുന്നു. സൂര്യയുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട ജ്യോതിക തന്റെ പുതിയ സിനിമയില്‍ നായകനായി സൂര്യയെ സംവിധായകനായ ഗൗതം വാസുദേവ് മേനോന് നിര്‍ദ്ദേശിച്ചു.

‘കാക്ക കാക്ക’ എന്ന സിനിമയിലേക്ക് എത്തിയതോടെ ഇരുവരുടെയും സൗഹൃദം പ്രണയമായി. ഇരുവരും കൂടുതല്‍ അടുക്കാന്‍ തുടങ്ങി. ഇരുവരും പ്രണയം തുറന്നുപറഞ്ഞു. വീട്ടിലും കാര്യം അറിയിച്ചു. സൂര്യയുടെ കുടുംബത്തില്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അവസാനം എല്ലാം ശുഭമായി നടന്നു. വീട്ടുകാരുടെ അനുഗ്രഹത്തോടെയാണ് വിവാഹനിശ്ചയം നടന്നത്. വിവാഹത്തിനു മുന്‍പ് ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2006ല്‍ ആണ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ആ താര വിവാഹം നടന്നത്. 2007 ല്‍ ദിയ, 2011 ല്‍ ദേവ് എന്നിങ്ങനെ രണ്ട് മക്കള്‍ ജനിച്ചു.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

1 hour ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

1 hour ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

16 hours ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

16 hours ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

16 hours ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

1 day ago