Categories: latest news

ജോജുവിന്റെ ‘പണി’ 24 ന് തീയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന പണി ഒക്ടോബര്‍ 24ന് തീയേറ്ററില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ ട്രെയിലന്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോര്‍ജ്. എഡിറ്റര്‍: മനു ആന്റണി, പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്‍, സ്റ്റണ്ട്: ദിനേശ് സുബ്ബരായന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷന്‍ എന്‍.ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്.

ജോയൽ മാത്യൂസ്

Recent Posts

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

19 minutes ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

24 minutes ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

29 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

33 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

36 minutes ago

സ്റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago