Categories: latest news

സിനിമയില്‍ എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന് നിര്‍ബന്ധമില്ല: കുഞ്ചാക്കോ ബോബന്‍

സിനിമയില്‍ എന്റെ തല അല്ലെങ്കില്‍ എന്റെ ഫുള്‍ ഫിഗര്‍ വേണമെന്ന് ഒരു നിര്‍ബന്ധവും തനിക്കില്ലെന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍. ബോഗയ്ന്‍വില്ലയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നല്ല കഥാപാത്രം ലഭിക്കുകയാണ് വേണ്ടത് അല്ലാതെ എന്റെ ഫിഗറിന് വലിയ പ്രാധാന്യമൊന്നുമില്ല എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

എന്റെ കഥാപാത്രം മറ്റ് കഥാപാത്രങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കണം. ഒരു സിനിമയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നത് കൂടിയായിരിക്കണം. അതല്ലാതെ ഞാന്‍ മാത്രം നന്നായാല്‍ മതിയെന്ന് ഒരിക്കലും ചിന്തിക്കാറില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോയ്ഗന്‍വില്ലയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനു പുറമേ ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗാനങ്ങളും ഇതിനകം തന്നെ പുറത്തുവന്നിരുന്നു. എല്ലാത്തിനും വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

2 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

1 day ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago