Jayasurya
തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക അതിക്രമ പരാതികള്‍ വ്യാജമാണെന്ന് വ്യക്തമാക്കി നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് പോലീസിന്റെ ചോദ്യം ചെയ്യല്‍ നടപടിക്രമത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്കെതിരെ ഉയര്‍ന്നുവന്ന രണ്ട് ലൈംഗികത അതിക്രമ കേസുകളും വ്യാജമാണെന്ന് ജയസൂര്യ വ്യക്തമാക്കിയിരിക്കുന്നത്.
2008 സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ഒരു നടി ജയസൂര്യക്കെതിരെ ഉന്നയിച്ച പരാതി. എന്നാല്‍ ഈ നടിയുമായി തനിക്ക് ഒരു സൗഹൃദവും ഇല്ല എന്നാണ് ജയസൂര്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2008 ല്‍ സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് നടന്നിരുന്നു. എന്നാല്‍ വെറും രണ്ടുമണിക്കൂറില്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ തങ്ങള്‍ക്ക് ഷൂട്ടിംഗിന് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല അന്ന് ഷൂട്ടിംഗ് നടന്നത്. താഴത്തെ നിലയിലാണ് ഷൂട്ടിംഗ് നടത്തുന്നത് എന്നും അതിനാല്‍ തന്നെ ഈ പരാതി വ്യാജമാണെന്നും ജയസൂര്യ വാദിച്ചു.
2013 തൊടുപുഴയില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്നുവന്ന മറ്റൊരു ആരോപണം. എന്നാല്‍ ഈ പരാതിയും വ്യാജമാണ് എന്നാണ് ജയസൂര്യ പറയുന്നത്. കാരണം ആ സിനിമയുടെ ഷൂട്ടിംഗ് 2011 ല്‍ തന്നെ പൂര്‍ത്തിയായിരുന്നു. തൊടുപുഴ ആയിരുന്നില്ല കൂത്താട്ടുകുളത്തായിരുന്നു ആ സിനിമയുടെ ലൊക്കേഷന്‍. അന്വേഷണവുമായി താന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. തന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ വ്യക്തമാക്കി
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…