Categories: latest news

ബൈക്ക് യാത്രികനെ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

ബൈക്ക് യാത്രികനെ ഇടിച്ചതിനുശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെ ആയിരുന്നു കാറിടിച്ചത്. തുടര്‍ന്ന് ശ്രീനാഥ് ഭാസിയുടെ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സെന്‍ട്രല്‍ പോലീസാണ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ശ്രീനാഥ് ഭാസി ഇതുവരെ തയ്യാറായിട്ടില്ല.

ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസയ്‌ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുകയാണ്. പോലീസ് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ രണ്ടു പേരും ആഡംബര ഹോട്ടലില്‍ എത്തിയത് 4 മണിക്കാണ്. ഇവര്‍ ഏഴുമണിയോടെ മടങ്ങുകയും ചെയ്തിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രയാഗയേയും ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഓംപ്രകാശിനെ പരിചയമില്ല എന്നാണ് നിലവില്‍ വ്യക്തമായിരിക്കുന്നത്. ഇതിനിടെയാണ് ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് ഇത്തരത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

മോഡേണ്‍ ലുക്കുമായി സാധിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

11 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

2 days ago