Categories: latest news

അമ്മയുടെ സാരഥിയായി ലാലേട്ടന്‍ വരണം; തുറന്ന കത്തുമായി നടി സീനത്ത്

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് തുറന്നുപറച്ചിലുകള്‍ നടത്തി നടി സീനത്ത് അമ്മയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും പറയാനുള്ളത് ഇനിയും പറഞ്ഞില്ലെങ്കില്‍ വലിയ നന്ദികേടായി പോകും എന്നാണ് താരം ഇപ്പോള്‍ പറയുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉള്‍പ്പെടെ തുറന്നു കത്ത് എഴുതുകയാണ് താരം കത്തിന്റെ പൂര്‍ണ്ണരൂപം താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.

എന്തിനാണ് സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം. എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും അറിയണം എന്നു തോന്നി. നമ്മളെല്ലാവരും സ്‌നേഹിക്കുന്നവരെ ഒരു പരിധിയില്‍ കൂടുതല്‍ കുറ്റപ്പെടുത്തുകയും വാക്കുകള്‍കൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ പ്രതികരിക്കാന്‍ ഭയം ആയിരുന്നു, ഏതു രീതിയില്‍ പ്രതികരിച്ചാലും അതിന് താഴെ വരുന്ന സൈബര്‍ ആക്രമണം അത് താങ്ങാന്‍ എല്ലാവര്‍ക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും.

ആരെന്ത് ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹന്‍ലാല്‍, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദി കേട്. അമ്മ എന്ന സഘടന.്ക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പര്‍മാരോട് കാണിക്കുന്ന നന്ദി കേട്. 1994ല്‍ രൂപം കൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതല്‍ ആ സംഘടനയില്‍ ഒരു അംഗം ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവര്‍ക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകള്‍ക്ക് 5000 രൂപ വീതം ഒന്നാം തീയ്യതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പര്‍മാര്‍ക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് അമ്മ.

പുതിയ കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ മരുന്ന് വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് 5000 രൂപക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യന്‍ സിനിമയില്‍ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്? ചിലപ്പോള്‍ എന്റെ അറിവിന്റെ പരിമിതി ആവാം. അമ്മയുടെ തുടക്കത്തില്‍ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് അമ്മ എന്ന് ഒരിക്കലും കരുതിയില്ല. വര്‍ഷങ്ങള്‍ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അമ്മയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു. ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാന്‍? അമ്മ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അല്ല, ഒന്നാം തീയ്യതി ആകാന്‍ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങള്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും അമ്മായിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടുബോള്‍ ആശ്വസിക്കുന്ന മുഖങ്ങള്‍ ഉണ്ട്. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവണമെന്നില്ല, മനസിലാവാണമെങ്കില്‍ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാര്‍.

എല്ലാവരും കൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോള്‍ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹന്‍ലാല്‍ എന്ന ആ വലീയ മനുഷ്യന്‍. പക്ഷെ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ്. ഒരു കാര്യം കൂടി പറഞു നിര്‍ത്തുന്നു. പ്രിയപ്പെട്ട മമ്മുക്കാ, ലാല്‍ജി, മമ്മൂക്കയ്ക്കും ലാലിനും ജനങ്ങളിലേക്ക് എത്താന്‍ അമ്മ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറിയ ജീവിതത്തില്‍ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങള്‍ നേടിക്കഴിഞ്ഞു. പക്ഷെ അമ്മ എന്ന സഘടനയ്ക്ക് നിങ്ങളെ ആവശ്യമാണ്, അമ്മയിലെ ഓരോ വ്യക്തികള്‍ക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്. വലിയ ശിഖരങ്ങള്‍ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങള്‍, അതിനു താഴെ തണല്‍ പറ്റി ഇരിക്കാന്‍ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് അമ്മ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാല്‍ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മുക്കയും മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു അമ്മ ചിന്തിക്കാന്‍ പോലും പറ്റില്ല. തിരിച്ചു വരൂ…’ എന്നാണ് സീനത്ത് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago

മാറ്റം അനിവാര്യമാണ്; സുരേഷ് കൃഷ്ണ

വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…

2 weeks ago

300 കോടിക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം; ഫഹദ് ഇനി ‘കരാട്ടെ ചന്ദ്രൻ’

ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…

2 weeks ago

കളങ്കാവലി’ന് ശേഷം ജിതിൻ കെ. ജോസ്; ജയസൂര്യയുടെ ‘മായൻ: ചാപ്റ്റർ 1’ ടീസർ ഉടൻ

ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…

2 weeks ago

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…

2 weeks ago

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രഞ്ജിനി ജോസ്

പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…

2 weeks ago