Categories: Gossips

പ്രഭാസിന്റെ അച്ഛനായി മമ്മൂട്ടിയോ? അനിമല്‍ സംവിധായകന്റെ പുതിയ സിനിമ !

രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിലൂടെ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് സന്ദീപ് റെഡ്ഡി വങ്ക. അനിമലിനു ശേഷം സന്ദീപ് റെഡ്ഡി ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. ‘സ്പിരിറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് പ്രഭാസ് അഭിനയിക്കുക. പ്രഭാസിന്റെ അച്ഛന്‍ വേഷത്തിലേക്ക് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ് ആലോചിക്കുന്നത്. മമ്മൂട്ടി ഈ സിനിമയുടെ ഭാഗമാകുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.

Mammootty

സിനിമയുടെ തിരക്കഥ ജോലികള്‍ പൂര്‍ത്തിയാകുകയാണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍ എന്നിവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സുപ്രധാന വേഷത്തിലേക്ക് മമ്മൂട്ടിയെ പരിഗണിക്കുന്നതായി ഇടിവി ഭാരത് (തെലുങ്ക്) അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Prabhas

ടി സീരിസ്, ഭദ്രകാളി പിച്ചേഴ്സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് സംഗീതം നിര്‍വഹിക്കുക. 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്യാനാണ് ആലോചന. രണ്‍വീര്‍ ചിത്രം അനിമലിനു ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്. ചിത്രത്തിന്റെ ആകെ ബജറ്റ് 300 കോടിയാണെന്നും എല്ലാം ശരിയായി വന്നാല്‍ ആദ്യദിനം തന്നെ 150 കോടി കളക്ട് ചെയ്യുമെന്നും ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് റെഡ്ഡി പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

2 hours ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago