Categories: latest news

ആട് 3 വണ്‍ ലാസ്റ്റ് റൈഡ് പ്രഖ്യാപിച്ച് സംവിധായകന്‍

ഏറെ ഹിറ്റായി മാറിയ ആട് സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആണ് ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്ന മൂന്നാം ഭാഗം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ ചെയ്തത്. ജയസൂര്യക്ക് പുറമേ വിനായകന്‍, സണ്ണി വെയ്ന്‍, സൈജു കുറിപ്പ്, അജുവര്‍ഗീസ് ഇന്‍ന്ദ്രന്‍സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

2015ലാണ് ആട് ഒരു ഭീകരജീവിയാണ് റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലെത്തിയതോടെ ചിത്രം ജനപ്രിയമായി. ചിത്രത്തിലെ കഥാപാത്രങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടു. തുടര്‍ന്ന് 2017ല്‍ ആട് 2 എന്ന പേരില്‍ രണ്ടാം ഭാ?ഗം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസാണ് നിര്‍മാണം.

അനില മൂര്‍ത്തി

Recent Posts

ശാലീന സുന്ദരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

സാരിയിലും സ്‌റ്റൈലിഷ് ലുക്കുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

നാടന്‍ പെണ്ണായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

7 hours ago

മമ്മൂക്കയുടെ തിരിച്ചുവരവ് നമ്മളെ സംബന്ധിച്ച് വലിയൊരു കാര്യമാണ്; മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

1 day ago

നൃത്തം പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കാറില്ല; ശോഭന

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…

1 day ago