Categories: latest news

തമിഴ് ബിഗ് ബോസിന്റെ ആവേശമായി വിജയ് സേതുപതി

തമിഴ് ബിഗ് ബോസ് അവതാരകന്റെ സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ ഒഴിഞ്ഞതോടെ ഈ സ്ഥാനത്തേക്ക് അരങ്ങു തകര്‍ക്കാനായി എത്തിയത് വിജയ് സേതുപതി.

ബിഗ് ബോസ് എട്ടാം സീസണ്‍ അവതാരകനായാണ് വിജയ് സേതുപതി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഷോ ആരംഭിച്ചത്. നേരത്തെ തന്നെ വിജയ് സേതുപതിയെ വെച്ചുള്ള പ്രമോ വീഡിയോകള്‍ വന്നിരുന്നു. ഇതോടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ അവതരണം കാണാനായി കാത്തിരിക്കുന്നത്.

തന്റെ തനത് ശൈലിയില്‍ ആയിരുന്നു വിജയ് സേതുപതി വേദിയിലേക്ക് എത്തിയത്. തമാശയും വിനയവും കലര്‍ന്ന ഭാഷയില്‍ തന്നെയായിരുന്നു അദ്ദേഹം സംസാരിച്ചതും. കമല്‍ഹാസനമായി താരതമ്യം ചെയ്യുമ്പോള്‍ വിജയ് സേതുപതിയുടെ അവതരണം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും പലര്‍ക്കുമുണ്ട്. കമല്‍ഹാസന്റെ അവതരണവുമായി മത്സരിക്കാന്‍ വിജയ് സേതുപതിക്ക് സാധിക്കുമോ എന്ന കാര്യം വരും എപ്പിസോഡുകളില്‍ മാത്രമാണ് അറിയാന്‍ സാധിക്കുക.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

4 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

10 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago