Categories: latest news

സ്റ്റേജ് തകര്‍ന്നു വീണു; നടി പ്രിയങ്ക മോഹന് പരിക്ക്

മാള്‍ ഉദ്ഘാടനത്തിന് എത്തിയ നടി പ്രിയങ്ക മോഹനന്‍ സ്റ്റേജ് തകര്‍ന്നുവീണ പരിക്കേറ്റു. തെലുങ്കാനയിലെ തൊരൂരില്‍ വെച്ചായിരുന്നു സംഭവം നടന്നത്ത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്റ്റേജ് തകര്‍ന്നു വീണതോടെ താരത്തിനൊപ്പം വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും അപകടം സംഭവിച്ചു

‘ഇന്ന് തൊരൂരില്‍ ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ഉണ്ടായ അപകടത്തില്‍ എനിക്ക് ചെറിയ പരിക്ക് പറ്റി. ഇപ്പോള്‍ തനിക്ക് കുഴപ്പമൊന്നുമില്ല. എന്നാല്‍ ഭാഗ്യത്തിനാണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്‌നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നന്ദി’ പ്രിയങ്ക എക്‌സില്‍ കുറിച്ചു.

വേദിയില്‍ ആളു കൂടിയതോടെയാണ് സ്റ്റേജ് തകര്‍ന്നുവീണത് എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടനെ തന്നെ താരത്തെയും മറ്റുള്ളവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഉദ്ഘാടന വേദി തകര്‍ന്നു വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍…

5 hours ago

വേട്ടയ്യന്റെ കേരളത്തിലെ ബുക്കിങ് നാളെ മുതല്‍

രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക്…

5 hours ago

കോളജിലേക്ക് ക്ഷണിച്ചു വരുത്തി അപമാനിച്ച് ഇറക്കിവിട്ടു; വേദന തോന്നിയതായി ബിബിന്‍ ജോര്‍ജ്

കോളേജില്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടന്‍ വിപിന്‍…

5 hours ago

നമ്മള്‍ പോയിട്ടല്ലേ? ആണുങ്ങളെ പറഞ്ഞിട്ട് എന്താ കാര്യം; വിവാദ പരാമര്‍ശവുമായി നടി പ്രിയങ്ക

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നൊരു കാര്യമില്ലെന്ന് നടി പ്രിയങ്ക…

5 hours ago

ദളപതി 69ല്‍ ഗൗതം മേനോനും പ്രിയ മണിയും

വിജയ് തന്റെ കരിയറില്‍ ആവസാനമായി അഭിനയിക്കുന്ന ദളപതി…

5 hours ago