Categories: latest news

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത് ലാലേട്ടന്റെ മകള്‍ ആയോ?

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടിമാരായ ഐശ്വര്യ ലക്ഷ്മിയും സംഗീതയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് സംഗീത ചെയ്യുന്നതെന്നാണ് വിവരം. മോഹന്‍ലാലിന്റെ മകളോ സഹോദരിയോ ആയിട്ടായിരിക്കും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യമായാണ് ഐശ്വര്യ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിക്കുന്നത്. ‘ഹൃദയപൂര്‍വ്വം’ എന്നാണ് സിനിമയുടെ പേര്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ താടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.

സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. കോമഡി ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. എംപുരാന്‍, ബറോസ് എന്നീ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

17 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

17 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago