Categories: latest news

പുറകെ നടന്ന് ആക്രമിക്കുന്നു; പരാതിയുമായി സീമ ജി നായർ

സമൂഹമാധ്യമങ്ങളിൽ തന്നെ ഒരാൾ പുറകെ നടന്ന് ആക്രമിക്കുന്നതായി നടിയും സാമൂഹ്യപ്രവർത്തകയുമായ സീമ ജി നായർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് വിചാരിച്ചു എന്നു പറഞ്ഞാണ് താരം തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

തന്റെ ന്റെ പോസ്റ്റിന്റെ താഴെ മിക്കവാറും ഭാരതിപുരം ഭാരതിപുരം അജിത് എന്നയാൾ വന്നു മോശം കമന്റ് ഇടുന്നു. കുറെ നാൾ മുന്നേ മാന്യമായി ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞിരുന്നു. അയാളുടെ കമന്റുകൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് മനസിലായതുകൊണ്ടു എന്റെ പേജിൽ അയാളെ ബ്ലോക്ക് ചെയ്തു എന്നും സീമ ജി നായർ പറയുന്നു.

കഴിഞ്ഞ ദിവസം പൊന്നമ്മാമ്മയുടെ ബോഡി കാണാൻ പോയ ഒരു വീഡിയോ വന്നിരുന്നു. അതിന്റെ താഴെ പോയി വളരെ മോശം കമന്റ് ആണ് ഇയാൾ ഇട്ടത്. ഞാൻ ഇയാളോടോടു എന്ത് തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല. പിന്നെ ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല. അയാൾ പറയുന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ലായെന്നു. എനിക്ക് നഷ്ടപ്പെട്ടതും ഞാൻ എന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ട്. അത് ആരുടേയും മുന്നിൽ നിരത്താൻ ഞാൻ ഉദ്ദേശ്ശിക്കുന്നില്ല. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന ആളാണ് ഞാൻ. കുറെ വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത്.അന്ന് സഹായിച്ചവർ എല്ലാം ഇന്നും എന്റെ കൂടെ ഉണ്ട്. പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് എന്റെ സഹായങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നത്. അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. കമന്റുകൾ ഒരുപാട് വരും. നല്ലതു ചെയ്താലും വരും. പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്രശരിയാണെന്നു തോന്നുന്നില്ല. ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഒരിക്കൽ പോലും കാണാത്ത ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ എന്നുമാണ് സീമ ജി നായർ കുറിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

18 hours ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

19 hours ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

2 days ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

2 days ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago