Aparna Balamurali
ഓണം ഫോട്ടോഷൂട്ടുമായി നടി അപര്‍ണ ബാലമുരളി. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. അഭിനയം പോലെ തന്നെ കാണാനും സൂപ്പര്‍ എന്നാണ് ആരാധകരുടെ കമന്റ്.
സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ. 1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസാണ് പ്രായം. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
അപര്‍ണ നായികയായ കിഷ്‌കിന്ധാ കാണ്ഡം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്‍, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം, രായന്‍ എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…