മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്. തനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
എനിക്ക് ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ഇപ്പോള്‍ കാണിച്ചു തരാന്‍ ആ ഫോട്ടോ കയ്യിലില്ല. എനിക്ക് ഫോട്ടോ അയച്ചു തരുന്നതിന്റെ ഉദ്ദേശം എന്താണ്? എന്നിട്ട് എന്നോട് പറയും, നിന്റെ ഫോട്ടോ അയച്ചു താ. എന്റെ കയ്യില്‍ തെളിവില്ല. ഉണ്ടായിരുന്നുവെങ്കില്‍ പേര് പറഞ്ഞേനെ. മുട്ടിയ വാതില്‍ മാറിപ്പോയി എന്ന് ഞാന്‍ മറുപടി നല്‍കും. അതോടെ അത് അവസാനിക്കും.
പക്ഷെ ഇത് ഈ മേഖലയില്‍ ജോലി ചെയ്യുന്നതു കൊണ്ട് മാത്രം വരുന്നതല്ല. ഇപ്പോള്‍ ഇത്തരം സംസാരം നടക്കുന്നതെല്ലാം ഇനി വരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള ഒരു പാഠം ആയിരിക്കും. കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖല. പ്രശസ്തിയോടും പണത്തോടും നോ പറയാന്‍ എല്ലാവര്‍ക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തികമായും മറ്റും പിന്നില്‍ നില്‍ക്കുന്നവരാണ് ഇതില്‍ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. പ്രിവിലേജില്‍ നിന്നും വരികയാണെങ്കില്‍ അങ്ങനെയല്ല എന്നുമാണ് താരം പറയുന്നത്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…