Alancier
ലൈംഗികാതിക്രമക്കേസില്‍ നടന്‍ അലന്‍സിയറിനെതിരെ കേസെടുത്തു. യുവ നടിയുടെ പരാതിലായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഏറണാകുളം ചങ്ങമനാട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളുരൂവില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എസ്‌ഐടിയാണ് അന്വേഷണം നടത്തുക.
പ്രതി യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. കുറ്റകൃത്യം അവിടെ നടന്നതിനാല്‍ കേസ് ബെംഗളൂരു പോലീസിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ പരാതി അമ്മ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിരുന്നതായി അവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ താന്‍ അവഗണന നേരിട്ട് എന്നായിരുന്നു യുവതിയുടെ ആക്ഷേപം. അലന്‍സിയര്‍ ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് വാദിച്ചു. 2018ല്‍, പരാതിക്കാരി തന്റെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…