Categories: latest news

പുരുഷാധിപത്യം ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും: വിന്‍സി അലോഷ്യസ്

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അഭിനയ ലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.

മഴവില്‍ മനോരമയിലെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി ശ്രദ്ധ നേടുന്നത്. ഉടന്‍ തന്നെ സിനിമയിലും സജീവമായി. കനകം കാമിനി കലഹം, വികൃതി, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ എല്ലാം നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ മലയാള സിനിമയില്‍ ശക്തമായ പുരുഷാധിപത്യം നിലനില്‍ക്കുന്നതായാണ് വിന്‍സി പറയുന്നത്. പുരുഷാധിപത്യ സമീപനം തന്നെയാണ് മലയാള സിനിമയില്‍ ഉള്ളത്. അതുമാത്രമല്ല. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തും എന്ന ഗുരുതര ആരോപണവും താരം ഉന്നയിക്കുന്നു.

എന്തൊങ്കിലും പ്രതികരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തും എന്നും വിന്‍സി പറയുന്നു. ഇത് സ്ഥിരം പരിപാടിയാണ്. ഇതിന് പിന്നില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണ്. സിനിമയില്‍ ഇതുവരെ തനിക്ക് ലൈംഗീക്രമം നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട് അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിന്‍സി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

14 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

14 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

20 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

21 hours ago