Categories: latest news

കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു: ചാര്‍മിള

മലയാള സിനിമയിലെ സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നടി ചാര്‍മിള. സംവിധായകന്‍ ഹരിഹരന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് ചാര്‍മിള പറയുന്നത്. പരിണയം എന്ന സിനിമ ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തന്നെയും പരിഗണിച്ചിരുന്നുവെന്നും താന്‍ വഴങ്ങുമോയെന്ന് ഹരിഹരന്‍ നടന്‍ വിഷ്ണുവിനോട് ചോദിച്ചുവെന്നും ഇല്ലെന്ന് അറിയിച്ചതോടെ തന്നെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു.

നിര്‍മാതാവ് എംപി മോഹനനെക്കുറിച്ച് താരം ആരോപണം ഉന്നയിച്ചു. അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിര്‍മാതാവ് എംപി മോഹനന്‍ ബ ലാത്സംഗത്തിന് ശ്രമിച്ചു. അഞ്ചാറ് പേര് ഒപ്പം ഉണ്ടായിരുന്നു. പീ ഡനശ്രമത്തിനിടെ മുറിയില്‍ നിന്ന് ഞാന്‍ ഇറങ്ങിയോടി. എന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ആണ്‍ അസിസ്റ്റന്റിനെ തല്ലി. പീ ഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ഓടിയപ്പോള്‍ ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. ഞാന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ബ ലാത്സംഗത്തിന് ഇരയായി എന്നാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഞാന്‍ അന്നാരോടും ഇതൊന്നും പറഞ്ഞിരുന്നില്ലെന്നും കാരണം അവരൊന്നും എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല എന്നുമാണ് താരം പറയുന്നത്.

ഇതുമാത്രമല്ല നടന്മാരും നിര്‍മാതാക്കളുമടക്കം 28 പേരോളം പേര്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

14 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

15 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

15 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago