Categories: latest news

പ്രഭുദേവയുടെ ‘പേട്ട റാപ്പ്’ റിലീസ് തിയതി പ്രഖ്യാപിച്ചു

പ്രഭുദേവയെ നായകനാക്കി എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പ് സെപ്റ്റംബര്‍ 27 നു തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ചിത്രത്തിന്റെ റിലീസ്. ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന വിന്റേജ് പ്രഭുദേവയെ പേട്ട റാപ്പിലൂടെ അവതരിപ്പിക്കുകയാണ് എസ്.ജെ.സിനു. കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ഇതുവരെയുള്ള അപ്‌ഡേറ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ബ്ലൂഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിക്കുന്ന ചിത്രത്തില്‍ വേദികയാണ് നായിക. ‘പാട്ട്, അടി, ആട്ടം – റിപ്പീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പ്രണയം, ആക്ഷന്‍, സംഗീതം, നൃത്തം എന്നിവയ്ക്കാണ് സിനിമയില്‍ പ്രാധാന്യം.

Petta Rap Video Song

പോണ്ടിച്ചേരി, ചെന്നൈ, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജിബൂട്ടി, തേര് എന്നീ മലയാള ചിത്രങ്ങള്‍ക്ക് ശേഷം എസ്.ജെ.സിനു ഒരുക്കുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഡിനില്‍ പി.കെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദര്‍. ഡി.ഇമാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ പാട്ടിന് വളരെ പ്രാധാന്യമുണ്ട്. എ.ആര്‍.മോഹനനാണ് കലാസംവിധാനം. എഡിറ്റര്‍ സാന്‍ ലോകേഷ്. പ്രഭുദേവ, വേദിക എന്നിവര്‍ക്കൊപ്പം വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, തിലക്, കലാഭവന്‍ ഷാജോണ്‍, രാജീവ് പിള്ള, അരുള്‍ദാസ്, മൈം ഗോപി, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

15 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

18 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

22 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago