Categories: Gossips

മമ്മൂട്ടിയും മോഹന്‍ലാലും ‘അമ്മ’യില്‍ നിന്ന് അകലം പാലിക്കും; നേതൃനിരയിലേക്ക് പൃഥ്വിരാജ് അടക്കമുള്ളവര്‍ എത്തും !

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ജഗദീഷും ഉര്‍വശിയും പരിഗണനയില്‍. പൊതുസമ്മതര്‍ എന്ന നിലയിലാണ് ഇരുവരേയും പരിഗണിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിനാണ് മുഖ്യ പരിഗണന. സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ അടക്കം ജഗദീഷിനെ പിന്തുണയ്ക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജഗദീഷ് നടത്തിയ പ്രതികരണം പക്വമായിരുന്നെന്നും അങ്ങനെയൊരാള്‍ നേതൃസ്ഥാനത്തേക്കു വരുന്നതാണ് നല്ലതെന്നും വലിയൊരു വിഭാഗം കരുതുന്നു.

ഏതെങ്കിലും ഒരു പക്ഷം പിടിക്കുന്ന സ്വഭാവക്കാരനല്ല ജഗദീഷ്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുന്ന സ്വഭാവക്കാരനാണ്. അങ്ങനെയൊരു വ്യക്തിയെയാണ് നിലവില്‍ ‘അമ്മ’യ്ക്കു ആവശ്യം. ജഗദീഷ് നേതൃസ്ഥാനത്തേക്കു വരുന്നതില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും യോജിപ്പാണ്. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാള്‍ എന്ന നിലയില്‍ ജഗദീഷ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നല്ലതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും കരുതുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തു വരാന്‍ ജഗദീഷിനും താല്‍പര്യക്കുറവില്ല.

Jagadish

അതേസമയം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത വരട്ടെ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. അങ്ങനെയെങ്കില്‍ ഉര്‍വശിയുടെ പേരിനാണ് പ്രധാന പരിഗണന. പ്രസിഡന്റായോ ജനറല്‍ സെക്രട്ടറി സ്ഥാനത്തോ ഒരു വനിത വരുന്നതാണ് നല്ലതെന്ന് പൃഥ്വിരാജ് അടക്കമുള്ള ചില താരങ്ങള്‍ക്കു അഭിപ്രായമുണ്ട്. എന്നാല്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഉര്‍വശിക്ക് സംഘടന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. ജഗദീഷോ ഉര്‍വശിയോ ജനറല്‍ സെക്രട്ടറിയാകുകയാണെങ്കില്‍ പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്നാണ് സംഘടനയ്ക്കുള്ളില്‍ പൊതു അഭിപ്രായം.

സംഘടന നേതൃനിരയിലേക്ക് പുതിയ ആളുകള്‍ എത്തിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സമദൂരം പാലിക്കും. സംഘടന പ്രവര്‍ത്തനങ്ങളില്‍ മുന്‍പത്തേതു പോലെ ഇരുവരും ഇടപെടില്ല. മമ്മൂട്ടിയും മോഹന്‍ലാലും പൂര്‍ണമായി മാറിനിന്നാല്‍ സംഘടനയുടെ ഫണ്ട് സ്വരൂപിക്കല്‍ താളം തെറ്റുമെന്നാണ് പല താരങ്ങളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് നേതൃനിരയില്‍ നിന്ന് മാറിനിന്നാലും മമ്മൂട്ടിയും മോഹന്‍ലാലും സംഘടനയുടെ പ്രധാന തൂണുകളായി തുടരണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് പോസുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

12 hours ago

ആ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

1 day ago

ഗര്‍ഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാന്‍ പറഞ്ഞു; രാധിക ആപ്‌തെ

ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…

1 day ago

ബിഗ്‌ബോസിലെ ഗെയിം പ്ലാന്‍ പറഞ്ഞ് അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

1 day ago