Categories: latest news

നഗ്നചിത്രം പകര്‍ത്തി കാമുകിയായ നടിക്ക് അയച്ചു കൊടുത്തു; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം

സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ യുവാവിന്റെ പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ രഞ്ജിത്തിനെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡനത്തിനു ഇരയാക്കിയെന്നാണ് യുവാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

മമ്മൂട്ടി നായകനായ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിര്‍ദേശം. രണ്ട് ദിവസം കഴിഞ്ഞ് രാത്രി 10 മണിയോടെ താജ് ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ രഞ്ജിത്ത് പറഞ്ഞെന്നും അവിടെ വെച്ചാണ് പീഡനം നടന്നതെന്നും യുവാവ് പറയുന്നു.

Ranjith

മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി. തന്റെ നഗ്നചിത്രങ്ങള്‍ കാമുകിയായ നടിക്ക് രഞ്ജിത്ത് അയച്ചുകൊടുത്തെന്നും യുവാവ് പറയുന്നു.

അതേസമയം ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലേരിമാണിക്യം, ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് വിളിച്ച ശേഷം രഞ്ജിത്ത് തന്നോടു മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ഇതേ തുടര്‍ന്നാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്.

അനില മൂര്‍ത്തി

Recent Posts

വ്യത്യസ്തമായ ലുക്കിൽ ജനീലിയ ദേശ്മുഖ്; ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ!

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജനീലിയ ദേശ്മുഖ്…

5 hours ago

സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി രവീന്ദ്രൻ, ഫാഷൻ പ്രേമികൾ ആവേശത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രൻ…

15 hours ago

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത…

15 hours ago