Jayasurya
ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ജി.പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുക.
ഷൂട്ടിങ് സെറ്റില്‍ വെച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013 ല്‍ തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുമായി നേരിട്ടു സംസാരിച്ചു.
നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…