Categories: latest news

പേരുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ഭ്രമയുഗത്തിന്റെ നിര്‍മ്മാതാക്കള്‍

ഭ്രയുഗം സിനിമയിലെ പേരുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കി നിര്‍മ്മാതാക്കള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് വഴിയാണ് കോപ്പിറൈറ്റ് ഏര്‍പ്പെടുത്തിയ കാലം ഇവര്‍ അറിയിച്ചിരിക്കുന്നത്.

ഭ്രമയുഗം സിനിമയുടെ ലോഗോയും പേരും ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെ നിയമപരമായി നേരിടും എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Bramayugam

എന്തെങ്കിലും അനുമതി ആവശ്യമുള്ളവര്‍ info@nightshift.studios.in എന്ന മെയില്‍ ഐഡി വഴി തങ്ങളെ ബന്ധപ്പെട്ടാല്‍ മതിയാകും. നാടകം, സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാമുകള്‍, ഗാനങ്ങളുടെ കവര്‍ പതിപ്പുകള്‍, വാണിജ്യ ആവശ്യങ്ങള്‍ തുടങ്ങിയ എല്ലാ കാര്യത്തിനും ഇത്തരത്തില്‍ അനുമതി ആവശ്യമായി വരും എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago