Categories: Gossips

ദിലീപ് ചിത്രത്തില്‍ സുരേഷ് ഗോപിയും; രണ്ടാം ഭാഗത്തിനും സാധ്യത

നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ദിലീപും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’യില്‍ സുരേഷ് ഗോപി സുപ്രധാന കാമിയോ റോളില്‍ എത്തും. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും അതിഥി വേഷത്തില്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭ.ഭ.ബയിലെ കാമിയോ റോള്‍ സുരേഷ് ഗോപിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മലയാളത്തിലെ ഒരു സൂപ്പര്‍താരം ഭ.ഭ.ബയില്‍ ഉണ്ടാകുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആണ് നേരത്തെ സൂചന നല്‍കിയത്. ‘ നമ്മുടെ നാട്ടില്‍ നിന്ന് തന്നെയുള്ള വലിയൊരു ആള്‍ ഈ സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭ.ഭ.ബ 2 സീക്വല്‍ പോലെയൊക്കെ പ്ലാനിങ് ഉണ്ട്. ഫസ്റ്റ് പാര്‍ട്ട് നന്നായാല്‍ സെക്കന്റ് പാര്‍ട്ട് വരാന്‍ സാധ്യതയുണ്ട്,’ എന്നാണ് ധ്യാന്‍ പറഞ്ഞത്. മലയാളത്തില്‍ നിന്നുള്ള വലിയൊരു സൂപ്പര്‍താരം എന്നു പറയുമ്പോള്‍ അത് മമ്മൂട്ടിയോ മോഹന്‍ലാലോ ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

Dileep

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭ.ഭ.ബ’യുടെ ചിത്രീകരണം ജൂലൈ 14 നാണ് ആരംഭിച്ചത്. കോമഡിക്ക് അപ്പുറം മാസ് ആക്ഷന്‍ അഡ്വഞ്ചര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന സിനിമ കൂടിയാണ് ഇത്. ദിലീപിന്റെ മാസ് രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനില മൂര്‍ത്തി

Recent Posts

തുടക്കം കാണാന്‍ മായ എത്തിയത് അപ്പു ചേട്ടനൊപ്പം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ…

6 hours ago

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍…

6 hours ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി…

6 hours ago

തുടക്ക’ത്തില്‍ അഭിനയിക്കാന്‍ സുചിത്രയെ സമീപിച്ചു; ജൂഡ്

വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'തുടക്കം' നാളെ…

6 hours ago

സിസി ടിവി ഡിറ്റക്ട് ചെയ്ത ഹ്യൂമണ്‍ ബോഡി, തെളിവ് ഇപ്പോഴും കയ്യിലുണ്ട്; ലെന

അഭിനേത്രിയായും എഴുത്തുകാരിയായും തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് ലെന. പക്ഷെ…

6 hours ago

മക്കൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ശരണ്യ മോഹൻ; കുടുംബവിശേഷം

ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ്…

11 hours ago