ഒരിടവേളക്കുശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി മേഘ്‌ന രാജ്. മേഘ്ന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവർ ഒന്നിച്ചെത്തുന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘ഹന്ന’യുടെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.
രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സങ്കർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ ‘സീബ്രവരകൾ’ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച് എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡുക്യു ഡിവൈസിൻ്റെ ബാനറിൽ എഫ്. ഷംനാദാണ് ചിത്രം നിർമിക്കുന്നത്. ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, ബോർൺ സൗത്ത് ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…