Categories: latest news

സൗന്ദര്യത്തിന് വേണ്ടി മിനുക്ക് പണികള്‍ ചെയ്തിട്ടുണ്ട്: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ തന്റെ സൗന്ദര്യത്തെക്കുറിച്ച് പറയുകയാണ് താരം. അത്യാവശ്യം മിനുക്ക് പണികളൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. അത് വെളുക്കാന്‍ അല്ല. സ്‌കിന്‍ ബെറ്ററായി ഇരിക്കുന്നതിന് വേണ്ടിയാണ്. കാശ് ചിലവാക്കി അവസാനം വെളുക്കുന്ന അവസ്ഥയാവും. ചില്ലറ പൈസയൊന്നുമല്ല ഇത്തരം ചികിത്സകള്‍ക്ക് ആവശ്യമായി വരുന്നത്. ഡെര്‍മറ്റോളജിസ്റ്റിനെ കാണിച്ചതിന് ശേഷം ഡോക്ടര്‍ പറയുന്നതിന് അനുസരിച്ചേ ഞാന്‍ ചികിത്സകള്‍ എടുക്കാറുള്ളു. നമ്മള്‍ കോണ്‍ഫിഡന്‍സോടെയും ആരോഗ്യത്തോടെയും ഇരിക്കുക എന്നേയെനിക്കുള്ളു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

11 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

11 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

11 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

24 hours ago