Categories: Gossips

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; സാധ്യത പട്ടിക പുറത്ത് !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകളാണ് പുരസ്‌കാര നിര്‍ണത്തിനു എത്തിയത്. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി. മമ്മൂട്ടി, പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി തിരുവോത്ത് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിവിധ കാറ്റഗറികളിലായി മത്സരരംഗത്തുണ്ട്.

മികച്ച നടിയാകാന്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും മികച്ച നടിക്കായുള്ള മത്സരത്തില്‍ ഇടം പിടിച്ചത്. ഇരുവരും അവാര്‍ഡ് പങ്കിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Aadujeevitham

മികച്ച നടനായുള്ള മത്സരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു അവസാന റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി പരിഗണിക്കപ്പെട്ടത്. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജും ജൂറിയുടെ മനം കവര്‍ന്നു. കഴിഞ്ഞ തവണ മമ്മൂട്ടിയാണ് അവാര്‍ഡിനു അര്‍ഹനായത്. അതിനാല്‍ തന്നെ ഇത്തവണ പൃഥ്വിരാജിനാണ് മേല്‍ക്കൈ. മാത്രമല്ല ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വി നടത്തിയ കഠിനപ്രയത്‌നങ്ങളെ അവഗണിക്കാന്‍ ജൂറിക്ക് സാധിക്കില്ല.

മികച്ച സിനിമയ്ക്കായുള്ള മത്സരവിഭാഗത്തില്‍ ആടുജീവിതം, കാതല്‍, ഉള്ളൊഴുക്ക് എന്നിവയാണ് മത്സരിക്കുന്നത്. ക്രിസ്റ്റോ ടോമി മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയേക്കും.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് പോസുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റിമ കല്ലിങ്കല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

13 hours ago

ആ സംഭവം തന്റെ ആത്മവിശ്വാസം തകര്‍ത്തു; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

1 day ago

ഗര്‍ഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാന്‍ പറഞ്ഞു; രാധിക ആപ്‌തെ

ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…

1 day ago

ബിഗ്‌ബോസിലെ ഗെയിം പ്ലാന്‍ പറഞ്ഞ് അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

1 day ago