Categories: Gossips

ദുല്‍ഖര്‍ ചിത്രത്തിന്റെ കഥാകൃത്ത് സംവിധായകനാകുന്നു; നടന്‍ മമ്മൂട്ടി !

പുതുമുഖ സംവിധായകര്‍ക്കു ഡേറ്റ് നല്‍കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് മലയാളത്തിലെ മറ്റു സൂപ്പര്‍താരങ്ങള്‍ വരെ സമ്മതിക്കുന്ന കാര്യമാണ്. ലാല്‍ ജോസ് മുതല്‍ റോബി വര്‍ഗീസ് രാജ് വരെ പുതുമുഖ സംവിധായകരുടെ നീണ്ടനിരയാണ് മമ്മൂട്ടിയുടെ കരിയറില്‍ ഉള്ളത്. ഈ കൂട്ടത്തിലേക്ക് ഇനി ജിതിന്‍ കെ ജോസും എത്തും.

ജിതിന്‍ കെ ജോസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന്റെ കഥ എഴുതിയത്. ജിതിന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിനു മമ്മൂട്ടി ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയായിരിക്കും ഈ സിനിമ നിര്‍മിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Mammootty

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയും മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിനു ശേഷം മമ്മൂട്ടി ജിതിന്‍ കെ ജോസിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

4 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

5 hours ago

ബ്ലാക്കില്‍ അടിപൊളിയായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

2 days ago

വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് ഷംന കാസിം

ഷംന കാസിമിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും…

2 days ago