Categories: Gossips

ഓണത്തിനു മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലും ഇല്ല ! ആരാധകരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത

ഇത്തവണ ഓണത്തിനു മമ്മൂട്ടി സിനിമ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത, ഓണത്തിനു മോഹന്‍ലാല്‍ സിനിമയും ഇല്ല ! മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ റിലീസ് നീട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 12 നാണ് ബറോസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റിയെന്നാണ് വിവരം. മറ്റു സൂപ്പര്‍താരങ്ങളുടെ വമ്പന്‍ സിനിമകള്‍ ഓണത്തിനു വരാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ ക്ലാഷ് റിലീസ് ഒഴിവാക്കാനാണ് ബറോസ് ടീമിന്റെ തീരുമാനം.

Barroz

കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ ഒക്ടോബരില്‍ അല്ലാതെ മറ്റു വഴികളില്ല. ഓണത്തിനു പകരം പൂജ അവധി ലക്ഷ്യം വച്ചാകും ഇനി ബറോസിന്റെ വരവ്. വിജയ് ചിത്രം ദ ഗോട്ട്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ലക്കി ഭാസ്‌കര്‍, ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്നിവയാണ് ഓണത്തിനു ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

അനില മൂര്‍ത്തി

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago