Surya
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്കേറ്റു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റത്.
പരിക്കുപറ്റി ഉടന്‍ സൂര്യയെ ഊട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കുറച്ച് ദിവസം സൂര്യയോട് വിശ്രമിക്കാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സൂര്യയ്ക്ക് കുറച്ചുദിവസം വിശ്രമം ആവശ്യമുള്ളതിനാലാണ് ചിത്രീകരണം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.
ഊട്ടിയില്‍ വെച്ച് സൂര്യയെ വെച്ചുള്ള ചിത്രത്തിലെ പ്രധാന സംഘട്ടന ഭാഗമാണ് ചിത്രീകരിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആദ്യമായിരുന്നു ഊട്ടിയില്‍ വച്ച് ആരംഭിച്ചത്. സൂര്യ 44 എന്നാണ് ചിത്രത്തിന് തല്‍ക്കാലത്തേക്ക് നല്‍കിയിരിക്കുന്ന പേര്.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…