Chekutan Arrest
സൂപ്പര്‍താരം മോഹന്‍ലാലിനും ഇന്ത്യന്‍ ആര്‍മിക്കുമെതിരെ വിദ്വേഷ പ്രചരണം നടത്തിയ യുട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിയാണ് ഇയാള്‍. അജു അലക്‌സ് എന്നാണ് യഥാര്‍ഥ പേര്. സോഷ്യല്‍ മീഡിയയില്‍ ‘ചെകുത്താന്‍’ എന്ന പേരിലുള്ള അക്കൗണ്ടിലൂടെയാണ് ഇയാള്‍ അറിയപ്പെടുന്നത്.
ചെകുത്താന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിനേയും ഇന്ത്യന്‍ ആര്‍മിയേയും അജു അലക്‌സ് പരിഹസിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയില്‍ സൈനിക വേഷത്തില്‍ മോഹന്‍ലാല്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇയാള്‍ വിദ്വേഷ പ്രചരണം നടത്തിയത്.
മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…