മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് കുരിത വട്ടം പപ്പു. അച്ഛന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ ബിനുവും സിനിമാ രംഗത്ത് എത്തി.
2014ല്‍ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഹെലന്‍ , വണ്‍ , ഓപ്പറേഷന്‍ ജാവ , ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് ബിനു പപ്പു ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോള്‍ റീ റിലീസിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്ന മണിച്ചിത്രത്താഴിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ബിനു പപ്പു. തന്റെ അച്ഛന്‍ അവതരിപ്പിച്ച കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്ററിനൊപ്പം അച്ഛനെക്കുറിച്ച് ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
അച്ഛന്‍ മരിച്ച് 24 വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോള്‍ അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നല്‍കുന്ന കാര്യമാണ് എന്നാണ് ബിനു പപ്പു പറയുന്നത്.
സിനിമയുടെ സൗന്ദര്യവും, ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങള്‍ക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അഛ്ചനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാര്‍ എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നില്‍ വന്നു കൊണ്ടേയിരിക്കും.
കലാകാരന്‍മാര്‍ക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും , ചിന്തിപ്പിച്ചും സിനിമ അവരെ ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കും എന്നും തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ താരം പറയുന്നു.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് അഭിനയിച്ച…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…