വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ അല്ലു അര്‍ജുന്‍. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വയനാട്ടിലെ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം സംഭാവന ചെയ്തുകൊണ്ട് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളം, തമിഴ്, തെലുങ്ക് സിനിമ മേഖലകളില്‍ നിന്നും വലിയ സഹായമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക താരങ്ങളും തങ്ങളുടെ എല്ലാ പിന്തുണയും വയനാടിനായി അറിയിച്ചിട്ടുമുണ്ട്.
മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച…
തനിമയാർന്ന നാടൻ ലുക്കുകൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.…
നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…
സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ…
ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…