Categories: latest news

ദിലീപ് ഏട്ടന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: ജ്യോതി കൃഷ്ണ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതി കൃഷ്ണ. 2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത് ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുണ്‍ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബര്‍ 17 നായിരുന്നു വിവാഹം.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലാ എന്നാണ് തന്റെ വിശ്വാസമെന്ന് പറയുകയാണ് ജ്യോതി. ഞാന്‍ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ട്. ദിലീപേട്ടനെ എവിടെയും ഞാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. ദിലീപേട്ടന്‍ കുറ്റകൃത്യം ചെയ്തു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. അറിയാത്ത കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. എന്റെ മനസ്സ് പറയുന്നത്, ദിലീപേട്ടന്‍ അത് ചെയ്യില്ല എന്നാണ്. അത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടന്‍ ചെയ്തിട്ടില്ല എന്നുതന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണ് എന്ന് ജ്യോതി കൃഷ്ണ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

5 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

5 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

5 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago