മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ അറബിക് പതിപ്പ് തിയറ്ററുകളിലേക്ക്. അറബിയില്‍ ഡബ്ബ് ചെയ്ത പതിപ്പ് ഓഗസ്റ്റ് രണ്ടിനാണ് ജിസിസി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ആദ്യമായാണ് ഒരു മലയാള സിനിമ ജിസിസി രാജ്യത്തിലെ ഔദ്യോഗിക ഭാഷയില്‍ ഡബ്ബ് ചെയ്തു ഇറക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി, രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, സുനില്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ടര്‍ബോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടിക്ക് അടുത്തുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിച്ചത്.
അതേസമയം ടര്‍ബോ ഉടന്‍ ഒടിടി പ്ലാറ്റ്ഫോമില്‍ എത്തും. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പ്രതിഫലം, പബ്ലിസിറ്റി എന്നിവ ഉള്‍പ്പെടാതെ 23.5 കോടിയാണ് ടര്‍ബോയ്ക്കു ചെലവായതെന്ന് സംവിധായകന്‍ വൈശാഖ് ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു.
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍…