Categories: Gossips

എന്തൊക്കെ വാര്‍ത്തകളാണ് പുറത്തുവരുന്നത്, ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല; വീഡിയോയില്‍ ഒന്നിച്ചുവന്ന് രഞ്ജിനിയും സജിത ബേട്ടിയും

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നടിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും സീരിയലിലെ അഭിനേതാക്കളായ രഞ്ജിനിയും സജിത ബേട്ടിയും പറഞ്ഞു. സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകളെ നിഷേധിച്ചത്.

‘ ഇപ്പോള്‍ ആര്‍ക്കാണ് തല പൊട്ടിയത്? എനിക്കാണോ ബേട്ടിക്കാണോ? രണ്ട് പേരുടെയും തല നന്നായിട്ടുണ്ടല്ലോ. എനിക്കറിയില്ല, എന്തൊക്കെ ന്യൂസാണ് പുറത്തുവരുന്നതെന്ന്. ഇവിടെ ഷൂട്ട് നന്നായി നടക്കുന്നുണ്ട്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഇന്നലെ വന്ന ന്യൂസ് വ്യാജമാണ്. എന്തായാലും ഇന്നലെ വന്ന ന്യൂസ് നന്നായി കാരണം ഞങ്ങളുടെ സീരിയലിന്റെ റേറ്റിങ് കൂടിയല്ലോ,’ രഞ്ജിനി പറഞ്ഞു.

‘ ഞങ്ങള്‍ ഹാപ്പിയാണ്, ഞങ്ങള്‍ എന്‍ജോയ് ചെയ്യുന്നു. ഞങ്ങളുടെ പ്രൊജക്ടിനെ സപ്പോര്‍ട്ട് ചെയ്യുക,’ എന്നാണ് വീഡിയോയില്‍ നടി സജിത ബേട്ടി പറയുന്നത്.

ചിത്രീകരണം നടക്കുന്ന വെള്ളയാണിയിലെ വീട്ടില്‍ വച്ച് പ്രമുഖ സിനിമാ – സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മില്‍ സീനിയോറിറ്റിയെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago