Surya and Tharun
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360 എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയും തമിഴ് സൂപ്പര്‍താരം സൂര്യയും ഒന്നിച്ചു നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതോടെ L360 ല്‍ മോഹന്‍ലാലിനൊപ്പം സൂര്യയും ഉണ്ട് എന്ന തരത്തില്‍ സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ച തുടങ്ങി. എന്നാല്‍ സൂര്യയുടെ ജന്മദിനത്തു ആശംസകള്‍ നേര്‍ന്ന് തരുണ്‍ പങ്കുവെച്ച ചിത്രം മാത്രമാണിത്. തരുണ്‍ തന്നെ ഈ പോസ്റ്റില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
‘ ഇദ്ദേഹം L360 യില്‍ പാര്‍ട്ട് അല്ല..! വെറുതെ അടിച്ചു ഇറക്കി വെറുതെ ടെന്‍ഷന്‍ തരരുത്’ ഫോട്ടോയ്ക്കൊപ്പം തരുണ്‍ കുറിച്ചു.
അതേസമയം ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വളരെ സാധാരണക്കാരന്റെ വേഷം ചെയ്യുന്ന സിനിമയാണ് L360. ഒരു ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തില്‍ ലാല്‍ വേഷമിടുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…