Santhosh Varkey
ആറാട്ട് അണ്ണന്‍ എന്ന് അറിയപ്പെടുന്ന സിനിമ റിവ്യുവര്‍ സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്തു പൊലീസ്. സിനിമാ താരങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തുന്നതിനിതെരെ നടന്‍ ബാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പാലാരിവട്ടം പൊലീസ് സന്തോഷ് വര്‍ക്കിക്ക് താക്കീത് നല്‍കിയത്.
സിനിമാ താരങ്ങളേയും അവരുടെ കുടുംബാംഗങ്ങളേയും അപമാനിക്കുന്ന തരത്തില്‍ സന്തോഷ് വര്‍ക്കി പരാമര്‍ശങ്ങള്‍ നടത്തുന്നതായി ബാലയുടെ പരാതിയില്‍ പറയുന്നു. താരസംഘടനയായ അമ്മയിലും ബാല പരാതി നല്‍കിയിട്ടുണ്ട്.
പരാതിക്ക് പിന്നാലെ സന്തോഷ് വര്‍ക്കിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പിട്ടു വാങ്ങിക്കുകയായിരുന്നു. ഇനി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം താന്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് ബാല പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…