Categories: Gossips

പൃഥ്വിരാജും മുരളി ഗോപിയും എംപുരാന് ശേഷം ചെയ്യുക മമ്മൂട്ടി ചിത്രമെന്ന് റിപ്പോര്‍ട്ട് ! ആരാധകര്‍ ആവേശത്തില്‍

എംപുരാന് ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടിയാണ് പൃഥ്വിരാജും മുരളിയും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിക്കുള്ള ‘ട്രിബ്യൂട്ട്’ എന്ന നിലയില്‍ ഒരു മാസ് ചിത്രമാണ് ഇരുവരുടെയും പരിഗണനയില്‍ ഉള്ളത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ഈ ചിത്രം സംവിധാനം ചെയ്യും.

മമ്മൂക്കയുമായി ഒരു പ്രൊജക്ട് ചെയ്യാന്‍ ആലോചനയില്‍ ഉണ്ടെന്നും അത് നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടന്നേക്കും. അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിങ് ആരംഭിക്കുക.

Turbo – Mammootty

അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വി സംവിധാനം ചെയ്യുന്ന എംപുരാന്റെ ഷൂട്ടിങ് ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago