Categories: latest news

ഫെയര്‍നസ്‌ക്രീം പരസ്യം ഒഴിവാക്കിയിട്ടുണ്ട്: ലക്ഷ്മി ഗോപാലസ്വാമി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരായായ നടിയാണ് ലക്ഷ്മി ഗോപാലസ്വമി. ചുരുക്കം സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും ആ വേഷങ്ങളെല്ലാം ഇരുകയ്യും നീട്ടിയാണ് മലയാളി ആരാധകര്‍ സ്വീകരിച്ചത്. അഭിനയേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ലക്ഷ്മി. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലേക്കുള്ള കടന്നുവരവ്.

ഇപ്പോള്‍ മനുഷ്യന്റെ തൊലിയുടെ പേരിലുള്ള മാറ്റി നിര്‍ത്തലിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരുകാലത്തും തനിക്ക് കറുപ്പിനോടും വെളുപ്പിനോടും വേര്‍തിരിവ് തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഈ തിരിച്ചറിവ് പണ്ട് മുതല്‍ക്ക് തന്നെ തനിക്കുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല എന്നാണ് താരം പറയുന്നത്

അത് തെറ്റായ കാര്യങ്ങളിലേക്കാണ് ആളുകളെ എത്തിക്കുക എന്ന് എനിക്ക് അന്ന് തന്നെ മനസ്സിലായിരുന്നു. അതിനാല്‍ പണം എത്ര നല്‍കാമെന്ന് പറഞ്ഞിട്ടും ആ പരസ്യത്തില്‍ നിന്നും താന്‍ ഒഴിവാകുകയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സമൂഹത്തില്‍ ഉള്ളതുകൊണ്ടാണ് പല കുട്ടികള്‍ക്കും കോംപ്ലക്‌സ് തന്നെ വരുന്നത് എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago