Kunchako Boban
മാര്‍ട്ടിന്‍ പ്രക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കുഞ്ചാക്കോ ബോബന് പുറമേ സജിന്‍ ഗോപുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. നായാട്ടിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമ നവംബര്‍ ആദ്യവാരത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.
പ്രിയാമണി ആയിരിക്കും ചിത്രത്തിലെ നായിക. സജിന്‍ ഗോപുവിന് പകരം ബിജുമേനോനെയായയിരുന്നു ആദ്യം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജുമേനോന് ഡേറ്റ് ഇല്ലാത്തതിനാലാണ് പിന്നീട് ആവേഷം സജിന്‍ ഗോപുവിന് നല്‍കിയത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ നായാട്ട് മികച്ച പ്രതികരണം നേടിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ നായാട്ട് ഒരു ത്രില്ലര്‍ ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന് പുറമെ ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…