Categories: Reviews

നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് പ്രേക്ഷകരെ രസിപ്പിക്കുമോ?

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ പ്രദര്‍ശനം തുടരുകയാണ്. അരമണിക്കൂറോളം ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകളാണ് ഈ സീരിസില്‍ ഉള്ളത്. പറയത്തക്ക പുതുമകളോ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയോ ഇല്ലാത്ത വെറും ശരാശരി സിനിമാറ്റിക് എക്സ്പീരിയന്‍സ് മാത്രമാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’ നല്‍കുന്നത്.

അലസനും മടിയനുമായ നാഗേന്ദ്രന്‍ എന്ന കഥാപാത്രമാണ് ഈ സീരിസിലെ ശ്രദ്ധാകേന്ദ്രം. ഈ കഥാപാത്രത്തെ സുരാജ് വെഞ്ഞാറമൂട് തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി നാഗേന്ദ്രന്‍ നടത്തുന്ന വിവാഹ തട്ടിപ്പുകളാണ് ആറ് എപ്പിസോഡുകളിലായി അവതരിപ്പിച്ചിരിക്കുന്നത്. ജാനകി, ലില്ലിക്കുട്ടി, ലൈല, സാവിത്രി, തങ്കം, മൊഴി എന്നിവരാണ് നാഗേന്ദ്രന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്ത്രീകള്‍. വിവാഹ ദല്ലാളും സുഹൃത്തുമായ സോമനാണ് എല്ലാ വിവാഹ തട്ടിപ്പുകളുടേയും ബുദ്ധികേന്ദ്രം. കേരളത്തിന്റെ പല ഭാഗത്തായി ഇരുവരും നടത്തുന്ന വിവാഹ തട്ടിപ്പുകളാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’

Nagendran’s Honeymoons

ആറ് ഭാഗങ്ങള്‍ക്കും പ്രധാനമായുള്ള പോരായ്മ ആവര്‍ത്തന വിരസതയാണ്. ഓരോ ഭാഗങ്ങളിലേയും സ്ത്രീ കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളില്‍ മാത്രമാണ് വ്യത്യാസമുള്ളത്, കഥയെല്ലാം പ്രവചനീയവും ആവര്‍ത്തിക്കപ്പെടുന്നതുമാണ്. ദല്ലാള്‍ കഥാപാത്രമായി അഭിനയിച്ച പ്രശാന്ത് അലക്സാണ്ടറിന്റെ പ്രകടനവും കഥ നടക്കുന്ന 1970 കളെ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നതും മാത്രമാണ് ഏക ആശ്വാസം. സംവിധാനത്തില്‍ കസബ, കാവല്‍ എന്നീ സിനിമകളേക്കാള്‍ മെച്ചപ്പെടാന്‍ നിതിന്‍ രഞ്ജി പണിക്കര്‍ക്കും സാധിച്ചിട്ടുണ്ട്.

ശ്വേത മേനോന്‍, കനി കുസൃതി, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ഇതില്‍ കനി കുസൃതി അവതരിപ്പിച്ച തങ്കം എന്ന കഥാപാത്രം മാത്രമാണ് പ്രേക്ഷകരെ അല്‍പ്പമെങ്കിലും രസിപ്പിക്കുന്നതും എന്‍ഗേജ് ചെയ്യിപ്പിക്കുന്നതും. ഗ്രേസ് ആന്റണി അവതരിപ്പിച്ച ലില്ലിക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. നിതിന്‍ രഞ്ജി പണിക്കര്‍ തന്നെയാണ് രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. നിഖില്‍ എസ്. പ്രവീണ്‍ ആണ് ക്യാമറ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സീരിസ് ലഭ്യമാണ്.

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

51 minutes ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

51 minutes ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

51 minutes ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

51 minutes ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

51 minutes ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

51 minutes ago