Categories: Gossips

വരുന്ന ഐറ്റം വേറെ ലെവല്‍ ! ഷെര്‍ലക് ഹോംസ് ലൈനില്‍ ഡിറ്റക്ടീവ് ആയി മമ്മൂട്ടി; ഗൗതം മേനോന്‍ ചിത്രം ചിരിപ്പിക്കും

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഇത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഷെര്‍ലക് ഹോംസ് കഥകളിലെ പോലെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടേത് ഒരു രസികന്‍ കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോമഡിക്കൊപ്പം മികച്ചൊരു ഇന്‍വസ്റ്റിഗേഷന്‍ പ്ലോട്ടും ചിത്രത്തിലുണ്ട്.

Mammootty – Gautham Menon film

സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഷെര്‍ലക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് മമ്മൂട്ടിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നും നീരജ് പറയുന്നു.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ സുസ്മിത ബട്ടാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘എബിസിഡി’യിലൂടെ ശ്രദ്ധിക്കപ്പെട്ട തിരക്കഥാകൃത്തുക്കളായ സൂരജ്-നീരജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിഒപി വിഷ്ണു ദേവ് ആണ്. സംഗീതം ദര്‍ബുക ശിവ. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബലും ചേര്‍ന്നാണ് വിതരണം.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago