Categories: latest news

രമേശ് നാരായണന്റെ സോറി മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നിയില്ല: ധ്യാന്‍ ശ്രീനിവാസന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കളാണ് വിനീതും ധ്യാനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസനെപ്പോലെ തന്നെ സകലകലാവല്ലഭനാണ് വിനീത്. ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും ഒട്ടും മോശക്കാരനല്ല. ധ്യാനിന്റെ ഇന്റര്‍വ്യൂകളെല്ലാം വലിയ ഹിറ്റാകാറുണ്ട്. വലിയ രീതിയിലുള്ള പിന്തുണയാണ് ധ്യാനിന്റെ എല്ലാ ഇന്റര്‍വ്യൂകള്‍ക്കും കിട്ടാറ്. എല്ലാ കാര്യങ്ങളും ഒട്ടും മടികൂടാതെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്.

ഇപ്പോല്‍ ആസിഫ് അലിയെ രമേശ് നാരായണന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുകയാണ് ധ്യാന്‍. രമേശ് നാരായണന്‍ ഇപ്പോ സോറി പറഞ്ഞിട്ട് കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണ്. ആസിഫ് അതൊരു ചെറിയ ചിരിയോടെ അവസാനിപ്പിച്ചു, അതിനെ അവഗണിച്ചു. അങ്ങനെയുള്ള ആളുകളെ ചെറിയ ചിരിയില്‍ ഒതുക്കുക. നമുക്ക് ആ അവസ്ഥ വന്നാലേ അതിന്റെ വേദന മനസ്സിലാകൂ.
രമേശ് നാരായണന്റെ സോറി മനസ്സില്‍ നിന്നു വന്നതാണെന്ന് തോന്നിയില്ല. നമ്മള്‍ ചെയ്തുകൂട്ടിയതിന്റെയും കാണിച്ച അഹങ്കാരത്തിന്റെയുമൊക്കെ പ്രതിഫലനം ദൈവം വഴിയേ തിരിച്ചുകൊടുത്തതുപോലെയാണ് എനിക്ക് തോന്നിയതെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

7 hours ago

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…

14 hours ago

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമ; ആസിഫ് അലി

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ…

14 hours ago

വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഭാവന

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി…

14 hours ago