Categories: latest news

ആ മൂന്ന് വര്‍ഷങ്ങള്‍ ജീവിതത്തില്‍ വേണ്ടായിരുന്നു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.

ഇപ്പോള്‍ കഴിഞ്ഞ മൂന്നുവര്‍ഷം തന്റെ ജീവിതത്തില്‍ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് സാമന്ത പറയുന്നത്. ജീവിതത്തിലെ ചില കാര്യങ്ങള്‍ മാറ്റിയിരുന്നെങ്കിലെന്ന് നമ്മള്‍ ആഗ്രഹിക്കും. ഞാന്‍ ഇക്കാര്യങ്ങളിലൂടെയെല്ലാം കടന്ന് പോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ചിലപ്പോള്‍ ചിന്തിക്കും. കുറച്ച് നാള്‍ മുമ്പ് ഇതേക്കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുമായി സംസാരിച്ചു. കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ സംഭവിക്കരുതായിരുന്നു എന്നാണ് ഞാനെപ്പോഴും കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നത് ജീവിതത്തില്‍ നമുക്ക് നേരെ വരുന്ന കാര്യങ്ങള്‍ അഭിമുഖീകരിക്കണമെന്നാണ് എന്നുമാണ് സാമന്ത പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരണമെന്ന് ഏറ്റവും കൂടുതലായി ആഗ്രഹിച്ചത് അച്ഛനായിരുന്നു; കാവ്യ പറയുന്നു

സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…

16 hours ago

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

16 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

16 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

16 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

16 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

16 hours ago