Categories: Videos

ആസിഫ് അലിയുടെ കൈയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ മടിച്ച് രമേഷ് നാരായണന്‍; രൂക്ഷ വിമര്‍ശനം

എം.ടി.വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. എംടിയുടെ ജന്മദിനത്തില്‍ മമ്മൂട്ടി, പ്രിയദര്‍ശന്‍, ആസിഫ് അലി, ബിജു മേനോന്‍, ശ്യാമപ്രസാദ്, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിരയാണ് ട്രെയ്ലര്‍ റിലീസ് വേളയില്‍ അണിനിരന്നത്.

ട്രെയ്ലര്‍ റിലീസിനൊപ്പം മനോരഥങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ഇതിനിടയില്‍ നടന്‍ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍ തയ്യാറായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആന്തോളജിയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി സംഗീതം നല്‍കിയിരിക്കുന്നത് രമേഷ് നാരായണന്‍ ആണ്. രമേഷ് നാരായണനു പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആസിഫിനോട് യാതൊരു തരത്തിലും ബഹുമാനമില്ലാത്ത വിധമാണ് ഈ സമയത്ത് രമേഷ് നാരായണന്‍ പെരുമാറുന്നത്.

ആദ്യം ആസിഫില്‍ നിന്ന് പുരസ്‌കാരം വാങ്ങി സംവിധായകന്‍ ജയരാജിനെ വിളിക്കുകയായിരുന്നു രമേഷ് നാരായണന്‍. പിന്നീട് ജയരാജിനോട് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. രമേഷ് നാരായണന്‍ ജയരാജിനെ വിളിക്കുന്നത് കണ്ട ആസിഫ് അലി തിരിച്ച് കസേരയില്‍ പോയി ഇരിക്കുകയും ചെയ്തു. രമേഷ് നാരായണന്‍ ചെയ്തത് ശരിയായില്ലെന്നും ആസിഫിനോട് ബഹുമാനക്കുറവ് കാണിച്ചെന്നുമാണ് വീഡിയോ കണ്ട ശേഷം മിക്കവരും പ്രതികരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

16 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

16 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

16 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

21 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

21 hours ago