Categories: latest news

സിനിമ എങ്ങനെ തിരഞ്ഞെടുക്കണം എന്ന് അറിയില്ലായിരുന്നു: ജ്യോതി കൃഷ്ണ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതി കൃഷ്ണ. 2012 ല്‍ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ജ്യോതി കൃഷ്ണ അഭിനയ രംഗത്തെത്തുന്നത്. 2013 ല്‍ ഗോഡ് ഫോര്‍ സെയില്‍, 2014 ല്‍ ഞാന്‍ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി. ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി.. എന്നിവയുള്‍പ്പെടെ പതിഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത് ദുബായില്‍ എഫ് എം റേഡിയോയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുണ്‍ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2019 നവംബര്‍ 17 നായിരുന്നു വിവാഹം.

ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്തെക്കുറിച്ച് പറയുകയാണ് താരം. തുടക്കത്തില്‍ സിനിമ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പലരോടും അഭിപ്രായം ചോദിച്ചാണ് സിനിമ സെലക്ട് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ചെയ്ത പല സിനിമകളും അബദ്ധങ്ങളായിരുന്നു. ഞാന്‍ സെലക്ട് ചെയ്ത സിനിമകള്‍ വെച്ച് നോക്കി ഞാന്‍ അവാര്‍ഡ് പടങ്ങള്‍ മാത്രമെ ചെയ്യൂവെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. അതുപോലെ ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളും ഫ്‌ലോപ്പാണെന്നും രാശിയില്ലാത്ത നായികയാണെന്നും സംസാരമുണ്ടായിരുന്നു. കാരണം ഞാന്‍ ചെയ്ത സിനിമകളില്‍ ഭൂരിഭാ?ഗവും കൊമേഴ്‌സ്യല്‍ സിനിമകളല്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

5 hours ago

അടിപൊളി പോസുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

5 hours ago

സാരിയില്‍ മനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ മുകുന്ദന്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

5 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ക്യൂട്ട് ചിത്രങ്ങളുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago